Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports പോണ്ടിംഗ് യുഗം അവസാനിക്കുന്നു?

പോണ്ടിംഗ് യുഗം അവസാനിക്കുന്നു?

E-mail Print PDF

സിഡ്‌നി: മുന്‍ ക്യാപ്ടന്‍ റിക്കി പോണ്ടിംഗിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് പോണ്ടിംഗിനെ ഒഴിവാക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ ജോണ്‍ ഇന്‍വെരാറിറ്റി പറഞ്ഞു.

കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പോണ്ടിംഗ് ഉണ്ടാകില്ല. ഇതോടെ 17 വര്‍ഷം നീണ്ട പോണ്ടിംഗിന്റെ ക്രിക്കറ്റ് കരിയറിനാണ് തിരശീല വീഴാന്‍ വഴിയൊരുങ്ങി.

എന്നാല്‍, പരിക്കില്‍ നിന്നു മുക്തനായ ക്യാപ്റ്റന്‍ മൈക്കേല്‍ ക്‌ളാര്‍ക്ക് ടീമില്‍ മടങ്ങിയെത്തി. പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇല്‌ളാതിരുന്ന ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെയും പതിമൂന്നംഗ ടീമില്‍ ഉള്‍പ്പെടുത്തി.

ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ആദ്യ അഞ്ചു മത്സരങ്ങളില്‍ നിന്ന് പോണ്ടിംഗ് നേടിയത് 18 റണ്‍സ് മാത്രമാണ്. ഒരു മത്സരത്തിലും രണ്ടക്കം കടക്കാനുമായില്ല. ഇതുവരെ 375 ഏകദിനം കളിച്ചിട്ടുള്ള പോണ്ടിങ് 30 സെഞ്ച്വറിയും 82 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 42.03 ബാറ്റിംഗ് ശരാശരിയില്‍ 13,704 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിലും മോശം ഫോമിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയ പോണ്ടിംഗ് ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

മെല്‍ബണിലെ ആദ്യ ടെസ്റ്റില്‍ 60, 62, സിഡ്‌നി ടെസ്റ്റില്‍ 134, പെര്‍ത്ത് ടെസ്റ്റില്‍ ഏഴ്, അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 221, 60 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു പോണ്ടിംഗിന്റെ സ്‌കോറുകള്‍.

 

Tags: End, Ponting era? Rickey Ponting, Australia

Share on Myspace