Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports കങ്കാരുക്കള്‍ വീണ്ടും ഇന്ത്യയെ മാനംകെടുത്തി

കങ്കാരുക്കള്‍ വീണ്ടും ഇന്ത്യയെ മാനംകെടുത്തി

E-mail Print PDF

ഇന്ത്യക്കു 110 റണ്‍സ് തോല്‍വി
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കു 110 റണ്‍സ് തോല്‍വി. 289 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ ധോണി (56), സച്ചിന്‍(3), ഗൗതം ഗംഭീര്‍ (5), വിരാട് കോഹ് ലി (12), സുരേഷ് റെയ്ന (28), രവീന്ദ്ര ജഡേജ (18) എന്നിവരാണു ഇന്ത്യക്കു വേണ്ടി സ്കോര്‍ ചെയ്തത്. രോഹിത് ശര്‍മ റണ്ണെടുക്കാതെ പുറത്തായി. ഇര്‍ഫാന്‍ പത്താനു മൂന്നു വിക്കറ്റ്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍  178 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറിനേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണി(56) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബെന്‍ ഫില്‍ഫെന്‍ഹസിന്റെ ബോളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്. ഫില്‍ഫെന്‍ഹസ് തന്നെയാണ് കളിയിലെ കേമനും.

ഓസീസ് ബോളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ മുനിനിര ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ഗംഭീറിന്റെ പുറത്താക്കി ബ്രറ്റ്‌ലിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഫില്‍ഫെന്‍ഹസിന്റെ പന്തില്‍ സച്ചിന്‍(മൂന്ന്) പുറത്തായി. വിരാട് കോഹ്‌ലി 12 റണ്‍സെടുത്തു.

രോഹിത് ശര്‍മയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. അഞ്ചാം വിക്കറ്റില്‍ സുരേഷ് റയ്‌നയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഡാന്‍ക്രിസ്റ്റന്റെ പന്തില്‍ അലക്ഷ്യമായി ബാറ്റ് വീശി റയ്‌ന(28) പുറത്തായി. തുടര്‍ന്നുവന്ന രവീന്ദ്ര ജഡേജയ്ക്കും(18) കാര്യമായ സംഭാവന നല്‍കാനായില്ല. ഇര്‍ഫാന്‍ പഠാന്‍ 19 റണ്‍സെടുത്തു. ആറു റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ഓസീസിനുവേണ്ടി ഫില്‍ഫെന്‍ഹസ് അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രറ്റ്‌ലി മൂന്നും ഡാന്‍ ക്രിസ്റ്റനും, സ്റ്റാര്‍ക്കും ഓരോ വിക്കറ്റുവീതം വാഴ്ത്തി

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മാത്യുവേഡും(45) ഡേവിഡ് വാര്‍ണറും(43) ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്.  മൈക്കല്‍ ഹസിയും(59) പീറ്റര്‍ ഫോറസ്റ്റും(52) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കു വേണ്ടി ഇര്‍ഫാന്‍ പഠാന്‍ മൂന്നും സഹീര്‍ഖാനും രോഹിത് ശര്‍മയും ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

 

Tags: australia, beat, india, 110 runs

Share on Myspace