Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports ഭോപാല്‍ ദുരന്തം വിതച്ചവരുടെ പിന്‍ഗാമികള്‍ തന്നെ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍

ഭോപാല്‍ ദുരന്തം വിതച്ചവരുടെ പിന്‍ഗാമികള്‍ തന്നെ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍

E-mail Print PDF

ന്യൂഡല്‍ഹി:  ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡൗ കെമിക്കല്‍സിനെ ന്യായീകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്ത്.

1984ലെ ഭോപ്പാല്‍ ദുരന്തത്തില്‍ ഡൗ കെമിക്കല്‍സിന് യാതൊരു പങ്കും ഇല്ലെന്ന് ഐ.ഒ.സി വ്യക്തമാക്കി. ദുരന്തം നടന്ന് 16 വര്‍ഷം വരെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയ്ക്കുമേല്‍ ഡൗ കെമിക്കല്‍ക്കസിന് ഉടമസ്ഥ ഓഹരികള്‍ ഇല്ലായിരുന്നുവെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ ജാക് റോഗ്‌സ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് വിജയ്കുമാര്‍ മല്‍ഹോത്ര അയച്ച കത്തില്‍ വ്യക്തമാക്കി. ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സറാക്കിയതിനെ ഇന്ത്യ എതിര്‍ത്തിരുന്നു.

ഭോപ്പാല്‍ ദുരന്തം ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനാകെ തന്നെ ഏറ്റവും  ദു:ഖകരമായ സംഭവമാണ്. ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനതയോട് തങ്ങള്‍ക്ക് സഹതാപമുണ്ട്.

ഡൗ കെമിക്കല്‍സുമായി സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ഭോപ്പാല്‍ ദുരന്തത്തെ കുറിച്ച് അറിയാമായിരുന്നു.

എന്നാല്‍ ദുരന്തത്തിന് ശേഷം 16 വര്‍ഷത്തോളമായി ഡൗവിന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ ഉടമസ്ഥ ഓഹരികള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യയിലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം അമേരിക്ക 470 മില്യണ്‍ യു.എസ്. ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയതമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

Tags: london olympics, dow chemicals, sponsor

Share on Myspace