Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports ഇന്ത്യ-ശ്രീലങ്ക മത്സരം സമനിലയില്‍

ഇന്ത്യ-ശ്രീലങ്ക മത്സരം സമനിലയില്‍

E-mail Print PDF

അഡലെയ്ഡ്: നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ ഇന്ത്യ-ശ്രീലങ്ക മത്സരം സമനിലയില്‍. ശ്രീലങ്ക ഉര്‍ത്തിയ 237 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയും 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്.

ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും സംഗകാരയും (31) ജയവര്‍ധനയുമായി (43) ചേര്‍ന്ന് ദിനേഷ് ചാന്ദിമല്‍ (81) നടത്തിയ കൂട്ടുകെട്ടുകളാണ് സ്‌കോര്‍ 200 കടത്താന്‍ ശ്രീലങ്കയെ സഹായിച്ചത്.

ഇന്ത്യന്‍ നിരയില്‍ സച്ചിന്‍ (15) കോഹ്‌ലി (15) രോഹിത് ശര്‍മ്മ (15) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും ഗംഭീര്‍ (91) ധോണി(58) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 236ല്‍ എത്തി. ഇന്ത്യയ്ക്കു വേണ്ടി വിനയ്‌ കുമാര്‍ മൂന്നും അശ്വിന്‍ രണ്ടും പഠാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ലസിത്‌ മലിംഗ എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത്‌ റണ്‍സായിരുന്നു ഇന്ത്യയ്ക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്‌. ആദ്യ പന്തില്‍ രണ്ടു റണ്‍സ്‌ നേടിയ ധോണി അടുത്ത പന്തില്‍ സിംഗിള്‍ എടുത്ത്‌ വിനയ്‌ കുമാറിന്‌ സ്ട്രൈക്ക്‌ കൈമാറി.

അടുത്ത രണ്ട്‌ പന്തുകളില്‍ ഓരോ റണ്‍സ്‌ കൂടി നേടിയ ഇന്ത്യയ്ക്ക്‌ അവസാന രണ്ട്‌ പന്തില്‍ വേണ്ടിയിരുന്നത്‌ നാല്‌ റണ്‍സായിരുന്നു. എന്നാല്‍ അഞ്ചാം പന്തില്‍ വിനയ്‌ കുമാര്‍ പുറത്തായതോടെ ഒരു പന്തില്‍ നാല്‌ റണ്‍സെന്ന നിലയിലായി.

അവസാന പന്തില്‍ എക്സ്ട്രാ കവറിലൂടെ പന്ത്‌ പറത്തിയ ധോണി ഇന്ത്യക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചെന്ന് കരുതിയെങ്കിലും ബൗണ്ടറിക്കരികില്‍ അത്യുജ്ജ്വലമായ ഫീല്‍ഡിംഗിലൂടെ ശ്രീലങ്ക ഇന്ത്യയുടെ വിജയം തട്ടിയകറ്റുകയായിരുന്നു.

ഇതിനിടെയില്‍ ധോണിയും ഉമേഷ്‌ യാദവും മൂന്നു റണ്‍സ്‌ പൂര്‍ത്തിയക്കിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Share on Myspace