Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports കീമോതെറാപ്പി: യുവ്‌രാജ് സിംഗിന്റെ മൊട്ടയടിച്ച ചിത്രങ്ങള്‍ ട്വിറ്ററില്‍

കീമോതെറാപ്പി: യുവ്‌രാജ് സിംഗിന്റെ മൊട്ടയടിച്ച ചിത്രങ്ങള്‍ ട്വിറ്ററില്‍

E-mail Print PDF

ന്യൂഡല്‍ഹി: ശ്വാസകോശ ക്യാന്‍സറിനെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതെറാപ്പിക്ക് വിധേയനായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ മൊട്ടയടിച്ച ചിത്രങ്ങള്‍ അദ്ദേഹം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കൂളിംഗ് ഗ്‌ളാസ് ധരിച്ച് മൊട്ടത്തലയുമായി നില്‍ക്കുന്ന യുവിയുടെ ചിത്രം ആരാധകര്‍ വിഷമത്തോടെയാണ് കണ്ടത്.

'ഒടുവില്‍ എന്റെ തലമുടിയും പോയി. എങ്കിലും രോഗമുക്തി നേടി ഞാന്‍ ശക്തമായി തിരിച്ചുവരും’ എന്ന സന്ദേശവും ചിത്രത്തിനൊപ്പം യുവ്‌രാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് യുവ്‌രാജ് സിംഗ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

 

Tags: yuvraj singh, bald headed

Share on Myspace