Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ഹന്‍സിക വീണ്ടും വിവാദക്കുരുക്കില്‍

ഹന്‍സിക വീണ്ടും വിവാദക്കുരുക്കില്‍

E-mail Print PDF

ടി ഹന്‍സികാ മോട്‌വാനി ആകെ വിഷമത്തിലാണ്. കാരണം മറ്റൊന്നുമല്ല ദിനംപ്രതി തന്നെക്കുറിച്ച് സിനിമാരംഗത്ത് ചമയ്ക്കപ്പെടുന്ന കഥകളാണ് ഈ യുവസുന്ദരിയുടെ ദുഃഖത്തിന് കാരണം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ പിരിയാനിടയായതിന് പിന്നിലെ 'കാരണക്കാരി’ ഹന്‍സികയാണെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാരംഗത്ത് നിന്ന് പൂര്‍ണമായി മാഞ്ഞിട്ടില്ല. അതിനു പിന്നാലെ അടുത്ത വിവാദമായി.

ഹന്‍സികയും തെലുങ്ക് നടന്‍ വിഷ്ണു മഞ്ചുവും പ്രണയത്തിലാണെന്ന് ടോളിവുഡിലെ ഏറ്റവും പുതിയ ഗോസിപ്പ്. നാഗേശ്വര റെഡ്ധി സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുന്ന ഇരുവരും സെറ്റില്‍ വളരെ അടുത്ത് ഇടപഴകുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറക്കാരിലെ ചില തത്പരകക്ഷികള്‍ പറയുന്നത്. ഒഴിവുള്ള വൈകുന്നേരങ്ങള്‍ ഹന്‍സികയും വിഷ്ണുവും ഒരുമിച്ച് ചെലവിട്ടതായും പറയപ്പെടുന്നുണ്ട്.

മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരിക്കാറുണ്ടെന്നും ചില അവസരങ്ങളില്‍ ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും വരെ എത്തി കാര്യങ്ങളെന്നുമാണ് ടോളിവുഡില്‍ ഗോസിപ്പ് പ്രചരിക്കുന്നത്. ഷൂട്ടിംഗിനിടെ ഹന്‍സിക ഏഴു കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ഇതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും വിഷ്ണുവാണെന്നാണ് പറയപ്പെടുന്നത്.

ഹൈദാരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തതെന്നും സെറ്റില്‍ പതിവില്ലാത്ത വിധം തമാശകള്‍ ആസ്വദിക്കാന്‍ ഇരുവരും സമയം കണ്ടെത്തുന്നതായും സിനിമയുടെ തിരിശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ജാതകപ്രകാരം ചില പ്രശ്‌നങ്ങള്‍ ഉള്ള ഹന്‍സികയ്ക്ക് വിഘ്‌നങ്ങള്‍ മാറുന്നതിന് ആന്ധ്രയിലെ ശ്രീശൈലം ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത് വിഷ്ണുവാണെന്നും കഥ പ്രചരിക്കുന്നുണ്ട്.

അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകളാണെന്ന് പറഞ്ഞ് നിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട് വിഷ്ണു മഞ്ചു. താന്‍ ഒരു കുട്ടിയെ പോലെ കാണുന്ന ഹന്‍സികയെ കുറിച്ച് ഇത്തരം ഗോസിപ്പുകള്‍ എഴുതുന്നത് ശരിയല്ലെന്ന് വിഷ്ണു പറഞ്ഞു.

തന്നെ കരിതേച്ചു കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് ഹന്‍സികയും പ്രതികരിച്ചു. താന്‍ ജ്യേഷ്ഠനെ പോലെ കാണുന്ന പ്രഭുദേവയുമായി ബന്ധപ്പെടുത്തിയായിരുന്നു ആദ്യ ഗോസിപ്പ്. ഇപ്പോള്‍ കുടുംബ സുഹൃത്ത് കൂടിയായ വിഷ്ണുവുമായി ബന്ധപ്പെടുത്തി കഥ മെനയുന്നു.

ഭാര്യയും രണ്ടു കുട്ടികളുമുള്ള ആളാണ് വിഷ്ണു. മാന്യനായ വ്യക്തിയാണ് വിഷ്ണുവെന്ന് തനിക്ക് നന്നായി അറിയാമെന്നും ഇത്തരം ഗോസിപ്പുകള്‍ വിലപ്പോവില്ലെന്നും ഹന്‍സിക വ്യക്തമാക്കി.

ഹന്‍സികയ്‌ക്കെതിരെ നേരത്തെയും ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഒരു എം.എം.എസ് ക്‌ളിപ്പിംഗ് പ്രചരിച്ചതില്‍ ഹന്‍സികയുടെ മുഖസാദൃശ്യമുള്ള യുവതിയുടെ രതിലീലകളുടെ രംഗങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ക്‌ളിപ്പിംഗ് സിനിമാരംഗത്ത് ഹന്‍സികയ്ക്ക് ഏറെ തിരിച്ചടികളുണ്ടാക്കിയിരുന്നു. അതെല്ലാം കെട്ടടങ്ങിയപ്പോഴാണ് പുതിയ വിവാദം.

 

Tags: Hansika Motwani, Prabhu Deva, Vishnu Manchu

Share on Myspace