Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ഐറ്റം നമ്പറിന് റെഡി: പദ്മപ്രിയ

ഐറ്റം നമ്പറിന് റെഡി: പദ്മപ്രിയ

E-mail Print PDF

റ്റം നമ്പറുകള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് നടി പദ്മപ്രിയ. ബോളിവുഡില്‍ കത്രീന കൈഫ് ചെയ്ത 'ചിക്ക്‌നി ചമേലി’, എന്ന ചിത്രത്തിലെ 'മുന്നി ബ്ദനാം’ പോലുള്ള ഐറ്റം നമ്പറുകളാണ് താന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നും പദ്മപ്രിയ പറഞ്ഞു.

മലയാളത്തിലെ നടിമാര്‍ പൊതുവേ ഗ്‌ളാമറിനോട് അകലം പാലിക്കുമ്പോഴാണ് പദ്മപ്രിയ തന്റെ നിലപാട് തുറന്നു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. പദ്മപ്രിയയുടെ ഈ വെളിപ്പെടുത്തല്‍ ഒന്നു കൊണ്ടുമാത്രം താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തിയേക്കാം.

ഏത് പ്രായത്തിലുള്ള നായകന്മാരൊത്തും അഭിനയിക്കുന്നതിന് തനിക്ക് മടിയില്ലെന്നും പദ്മപ്രിയ പറഞ്ഞു. ഇരുത്തം വന്നതോ മുതിര്‍ന്നതോ ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിനര്‍ത്ഥം നടന്‍ അല്ലെങ്കില്‍ നടിക്ക് പ്രായമേറിയെന്നല്ല.

മമ്മൂട്ടിയോടും പൃഥ്വിരാജിനോടും അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ അഭിനയ പ്രതിഭയെ ആണ് വെളിവാക്കുന്നതെന്നും പ്രിയ പറഞ്ഞു.

താരങ്ങള്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്ന അഭിപ്രായക്കാരി കൂടിയാണ് പദ്മപ്രിയ. പഴശിരാജ എന്ന ചിത്രത്തില്‍ പ്രിയ ഡബ്ബ് ചെയ്തിരുന്നു. ഒരു താരം സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുമ്പോഴാണ് അയാളുടെ അഭിനയപ്രതിഭ പൂര്‍ണമാകുന്നതെന്ന നിലപാടാണ് പദ്മപ്രിയയുടേത്.

അവാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി താന്‍ സിനിമകള്‍ ചെയ്യാറില്ലെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.

 

Tags: Padmapriya, actor, ready for item number

Share on Myspace