ദോഹ: മലയാള സിനിമയിലെ ഇന്നത്തെ യഥാര്‍ഥ പ്രതിസന്ധി കഥയില്ലായ്മയാണെന്ന് സംവിധായകന്‍ അക്കു അക്ബര്‍. സൂപ്പര്‍ താരങ്ങളുടെ ആധിപത്യം സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ രാമുകാര്യാട്ട് സ്മാരക അവാര്‍ഡ് സ്വീകരിക്കാന്‍ ദോഹയിലെത്തിയ അക്കു അക്ബര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
വേറിട്ട കഥകളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന യഥാര്‍ഥ പ്രശ്നം. ഇതിനെ സിനിമയുടെ നിലവാരത്തകര്‍ച്ചയായി കാണാനാവില്ല. നല്ല കഥകള്‍ക്ക് അനുയോജ്യമായ തിരക്കഥകളും രൂപപ്പെടേണ്ടതുണ്ട്.
തന്റെ പുതിയ ചിത്രമായ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യുടെ തിരക്കഥ ഒന്നരവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. സൂപ്പര്‍ താരങ്ങളെ കുറ്റം പറയുന്നവര്‍ തന്നെ അവരെ വെച്ച് വീണ്ടും വീണ്ടും സിനിമകളെടുക്കുന്നു. അതിനര്‍ഥം ഈ സൂപ്പര്‍താരങ്ങള്‍ മലയാള സിനിമക്ക് ആവശ്യമാണെന്നാണ്.
വര്‍ഷങ്ങള്‍ നീണ്ട അഭിനയസപര്യയിലൂടെയാണ് അവര്‍ സൂപ്പര്‍താരങ്ങളായി മാറിയത്. 'വെള്ളരിപ്രാവി'ല്‍ പ്രധാന വേഷം ചെയ്ത ദിലീപല്ല, കഥയാണ് യഥാര്‍ഥ നായകന്‍. ഇത്തരം വ്യത്യസ്തവും ജവീതഗന്ധിയുമായ കഥകളാണ് താന്‍ അന്വേഷിക്കുന്നത്.
സിനിമയുടെ കഥ മനുഷ്യത്വമുള്ളതായിരിക്കണം എന്നതാണ് തന്റെ നിലപാട്. അമാനുഷിക കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ല. ജനത്തിന് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്.
മലയാള സിനിമാലോകത്തെ പ്രശ്നങ്ങളില്‍ ദുത്തഖമുണ്ട്. കലാകാരന്‍മാരെ വിലക്കുന്നതുപോലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ല. സിനിമയിലെ സംഘടനകള്‍ കൊണ്ട് ഗുണവും ദോഷവുമുണ്ട്.
സംഘടനകള്‍ സിനിമയുടെ വളര്‍ച്ചയെ സഹായിക്കുന്നവയായിരിക്കണം. പരസ്പരം വടംവലി നടത്തി ശക്തി തെളിയിക്കുകയാകരുത് അവയുടെ ലക്ഷ്യം. സംവിധായകനും നായകനും മുതല്‍ തിയേറ്ററില്‍ ടിക്കറ്റ് കീറുന്നവര്‍ വരെ സിനിമയുടെ ഭാഗമാണ്.
അതുകൊണ്ട് സിനിമ ഏതെങ്കിലും കുറച്ചാളുകളുടേത് മാത്രമാണെന്ന് പറയാനാവില്ല. വിഷയത്തിലെ തെരഞ്ഞെടുപ്പും വളരെ ലളിതമായി അത് പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞു എന്നതുമാണ് 'ആദാമിന്റെ മകന്‍ അബു'വിന്റെ വിജയം. മനുഷ്യത്വമുള്ള കഥയുണ്ടെങ്കില്‍ സിനിമ അംഗീകരിക്കപ്പെടുമെന്നതിന് തെളിവാണ് ഈ ചിത്രം.
കഥാപുരോഗതിയെ സഹായിക്കാത്ത പാട്ടുകള്‍ എപ്പോഴും സിനിമയുടെ ഒഴുക്കിന് തടസ്സമാണ്. കഥാസന്ദര്‍ഭത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ മാത്രമേ തന്റെ സിനിമകളില്‍ പാട്ട് ഉള്‍പ്പെടുത്താറുള്ളൂ. മലയാള സിനിമയില്‍ മാറ്റം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകര്‍ യുവാക്കളായിരുന്നു. പരീക്ഷണചിത്രങ്ങള്‍ പലതും വിജയം കണ്ടു.
നല്ല ആഴമുള്ള പ്രമേയങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്യൂ.
സന്തോഷ്പണ്ഡിറ്റിന്റെ ചിത്രത്തെ ഒരിക്കലും നല്ല സിനിമയായി കാണാനാവില്ല.
ചിലര്‍ ആ വൈകൃതം കാണുന്നു എന്നത് ആ സിനിമയുടെ വിജയവുമല്ല. മലയാള സിനിമ ഒരിക്കലും മലയാളികളെ ദ്രോഹിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് മലയാളസിനിമയോട് പ്രതികാരബുദ്ധിയോ പ്രതിഷേധമോ ഇല്ലെന്നും അക്കു അക്ബര്‍ അഭിപ്രായപ്പെട്ടു.
Tags: akku aklber, malayalam movie director



