Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ബച്ചന് വീണ്ടും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍

ബച്ചന് വീണ്ടും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍

E-mail Print PDF

മുംബൈ: കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന് വേദന കുറഞ്ഞെന്നും ആരോഗ്യനില മെച്ചപ്പെട്ടന്നും സെവന്‍ ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ബച്ചന്‍ ചെറുകുടലില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടു. തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നത്.

1982ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ചെറുകുടലിനു പരിക്കേല്ക്കുന്നത്. പരിക്ക് അന്നു ചികിത്സിച്ചു ഭേദമായെങ്കിലും വീണ്ടും വേദനയുണ്ടായപ്പോള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Tags: surgery, amithabh bachchan, doctors

Share on Myspace