Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ഇരട്ടപ്പദവി: ജോര്‍ജിനെ അയോഗ്യനാക്കേണ്ട

ഇരട്ടപ്പദവി: ജോര്‍ജിനെ അയോഗ്യനാക്കേണ്ട

E-mail Print PDF

ന്യൂഡല്‍ഹി: ഇരട്ടപ്പദവി പ്രശ്‌നത്തിന്റെ പേരില്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനെ അയോഗ്യനാക്കേണ്ടെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. സംസ്‌ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന്റെ അടിസ്‌ഥാനത്തില്‍ അയോഗ്യനാക്കേണ്ടതില്ലെന്ന്‌ കമ്മീഷന്‍ കേരള ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്തില്‍ വ്യക്‌തമാക്കി.

പ്രശ്‌നം തര്‍ക്കത്തിന്‌ വേണ്ടിയുള്ള തര്‍ക്കം മാത്രമായിരുന്നെന്ന്‌ പി.സി.ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. 13 സംസ്‌ഥാനങ്ങളില്‍ ചീഫ്‌ വിപ്പ്‌ പദവി ഇരട്ടപ്പദവിയുടെ പരിധിയില്‍ വരില്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനത്തോടെ മുന്‍പ്‌ ഈ പദവിയിലുണ്ടായിരുന്നവരും നടപടികളില്‍നിന്നു രക്ഷപ്പെടും. നിലവില്‍ പ്രതിപക്ഷനേതാവിനും ചീഫ്‌ വിപ്പിനും എം.എല്‍.എയുടെയും മന്ത്രിയുടെയും ആനുകൂല്യം ലഭിക്കുന്നുവെന്നതാണു പരാതി. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇവര്‍ ആദായം പറ്റുന്ന ഇരട്ടപ്പദവിയില്‍പെടുന്നത്‌.

മന്ത്രിമാരെയും സ്‌പീക്കറേയും ഡെപ്യുട്ടി സ്‌പീക്കറേയും ആദായം പറ്റുന്ന ഇരട്ടപ്പദവിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

പി.സി. ജോര്‍ജിന്റെ ചീഫ്‌ വിപ്പ്‌ പദവി വിവാദമായതോടെയാണ്‌ ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ്‌ അനിവാര്യമായി വന്നത്‌.

മുന്‍ എം.പി. ഡോ: സെബാസ്‌റ്റ്യന്‍പോളാണു ചീഫ്‌ വിപ്പിന്റെ ഇരട്ടപദവിപ്രശ്‌നം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്‌.

മുമ്പ്‌ രാജസ്‌ഥാന്‍, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളില്‍ ചീഫ്‌ വിപ്പുമാരെ ഇരട്ടപ്പദവിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. അതുപോലെ ലോക്‌സഭയിലും ഓര്‍ഡിനന്‍സിലൂടെ ചീഫ്‌ വിപ്പ്‌ പദവി സംരക്ഷിച്ചിട്ടുണ്ട്‌.

 

Tags: P.C george, mla, kerala congress

Share on Myspace