ഒരിക്കല്‍ മലയാളി ഒപ്പം കൊണ്ട് നടന്ന ‘ലജ്ജാവതി’ വീണ്ടും മലയാളിക്ക് മുന്നിലത്തെുന്നു.
മനോജ് മനോഹര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന 'ഫോര്‍ ഷാഡോസി'ലൂടെയാണ് ലജ്‌ജാവതി വീണ്ടുമെത്തുന്നത്. പുതിയ ള്ലജ്‌ജാവതി'ക്കു കൊഴുപ്പേകാന്‍ ചൂടന്‍ പ്രണയ രംഗങ്ങളുണ്ടാവുമെന്നാണ് സൂചന.
കേരളത്തെ പിടിച്ചു കുലുക്കിയ, വാര്‍ത്തകളില്‍ ഇടം നേടിയ ഒരു യഥാര്‍ത്ഥ പ്രതികാര കഥയാണ് സിനിമയുടെ പ്രമേയം.
അഭിനേതാക്കളായും ടെക്‌നീഷ്യന്മാരായും ഒട്ടേറെ പുതുമുഖങ്ങള്‍ അണി നിരക്കുന്ന ഈ ചിത്രത്തില്‍ തിലകന്‍ ഒരു പ്രധാന വേഷം കൈകാര്യംചെയ്യും.
ജയരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഫോര്‍ ദ പീപ്പിളി'ലെ ഈ ഗാനത്തിന്റെ സംഗീത സംവിധായകനും ഗായകനും ജാസി തന്നെയായിരുന്നു. സിനിമ ഹിറ്റായതില്‍ ഈ ഗാനവും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
ലജ്‌ജാവതി റിലീസ് ചെയ്‌തതോടെ ജാസി ഗിഫ്‌റ്റ് എന്ന സംഗീത സംവിധായകനെയും ഗായകനെയും അറിയാത്ത മലയാളി ഇല്ലെന്നായി. ഇന്ന് മലയാളം കൂടാതെ തമിഴിലും തെലുങ്കിലും സംഗീത സംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും ജാസി തിരക്കിന്റെ ലോകത്താണ്.
2004 ലായിരുന്നു ഫോര്‍ ദ പീപ്പിള്‍ പ്രദര്‍ശനത്തിനെത്തിയത്. കേവലം 40 ലക്ഷം മുടക്കിയെടുത്ത ഈ സിനിമ 3 കോടിയിലധികം രൂപ കളക്ഷനുണ്ടാക്കിയിരുന്നു.
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
താഴംപുവോ താമരത്താരോതേനോ തേന്‍നിലാവോ
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടേഹേ തൊട്ടാവാടിപ്പെണ്‍ മാനേ
മാനസക്കൊട്ടാരക്കെട്ടിനകത്തുള്ള റോജാ രാജറാണി
കണ്ണാടിപ്പുഴയിലേ വെള്ളാരങ്കല്ലുമായ്
മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോര്‍ത്തു ഞാന്‍
കളിയോടം തൊട്ടുതുഴഞ്ഞൊരു കുട്ടിക്കാലമോര്‍ത്തു ഞാന്‍
കുന്നോളം മാമ്പഴം അണ്ണാക്കണ്ണനുമായ്
പ്ങ്കുവെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ
മധുരമാ നിമിഷം,മധുരമീ നിമിഷംഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
മഞ്ഞല്‍ക്കുളിക്കുമാ നെല്ലോലത്തുമ്പിലേ
ചില്ലാരത്തുള്ളി നമ്മള്‍ കോര്‍ത്തുനിന്നതോര്‍ത്തു ഞാന്‍
കന്നാലി മേച്ചു നമ്മള്‍ മഴ നനഞ്ഞതോര്‍ത്തു ഞാന്‍
അപ്പുപ്പന്‍താടിയാല്‍ മെല്‍മീശ വച്ചു നീ
രാജാധിരാജ വേഷമിട്ടതിന്നുമോര്‍ത്തു ഞാന്‍
മധുരമാ നിമിഷം,മധുരമീ നിമിഷം
കാതരമൊരു വേദനയിന്നൊരു
സുഖമെഴുമനുരാഗമായ്
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
ല്‍താഴംപുവോ താമരത്താരോതേനോ തേന്‍നിലാവോ
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടേ ഹേ തൊട്ടാവാടിപ്പെണ്‍ മാനേ
മാനസക്കൊട്ടാരക്കെട്ടിനകത്തുള്ള റോജാ രാജറാണി
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍
Tags: Jassie Gift, Lajjavathiye, Song



