സിസിഎല് കലണ്ടര് ഷൂട്ടിനിടെ ചിത്രീകരിച്ച നടി ചാര്മി കൗറിന്റെ ചിത്രങ്ങള് അശ്ളീലച്ചുവയുമായി ഇന്റര്നെറ്റില് പ്രചരിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില് തെലുങ്ക് വാരിയേഴ്സിന്റെ ബ്രാന്ഡ് അംബാസഡര്മാരില് ഒരാളാണ് ചാര്മി. വള്ഗറായ ആ ചിത്രങ്ങള് മോര്ഫ് ചെയ്തവയാണെന്ന് ചാര്മി പറയുന്നു. ചിത്രങ്ങളൊന്നും എന്റേതല്ല. മോര്ഫ് ചെയ്തവയാണ്. സിസിഎല് ഫോട്ടൊഗ്രഫറുടെ സംഘാംഗങ്ങളാവും ചീപ്പ് പബ്ലിസിറ്റിക്കായി ഇങ്ങനെ ചെയ്തതെന്ന് ചാര്മി പറയുന്നു.
രണ്ടു ദിവസം മുമ്പ് ആ ചിത്രങ്ങള് കണ്ട് ചാര്മി തന്നെ ഞെട്ടിപ്പോയത്രെ. കലണ്ടര് ഷൂട്ടിനിടെയെടുത്ത ചിത്രങ്ങളാണെന്ന് ഉറപ്പു തന്നെ. എന്നാല് ഇന്റര്നെറ്റില് പ്രചരിക്കുന്നവ മോര്ഫ് ചെയ്തവയാണെന്ന് തീര്ച്ച.
കലണ്ടര് ചിത്രത്തിലേതില് നിന്നും റിവീലിങ്ങായ ഡ്രസാണ് നെറ്റില് പ്രചരിക്കുന്ന ചിത്രത്തിലേത്. പത്തിലേറെ ഫോട്ടൊഗ്രഫര്മാരാണ് അന്ന് കലണ്ടര് ഷൂട്ടില് ചിത്രങ്ങളെടുത്തത്.
എന്നാല് ഫോട്ടൊഗ്രഫര്മാരില് നിന്നു നഷ്ടപ്പെട്ടതാവും ചിത്രങ്ങളെന്നു കരുതുന്നില്ല. എല്ലാ പ്രൊഡക്ഷന് ഹൗസിനും കലണ്ടര് ഷൂട്ടിന്റെ പ്രമോഷണല് വിഡിയോ അയച്ചു കൊടുത്തിരുന്നു.
വിഡിയോയില് വാട്ടര്മാര്ക്ക് രേഖപ്പെടുത്തിയിരുന്നു. ലീക്കായ ചിത്രങ്ങളിലും സിസിഎല് വാട്ടര്മാര്ക്ക് ദൃശ്യമാണ്. അതുകൊണ്ടു തന്നെ മോശം പബ്ളിസിറ്റിക്കു വേണ്ടിയുള്ള ശ്രമമാണ് ഇതെന്ന് സംശയമില്ലാതെ പറയാമെന്ന് ഓര്ഗനൈസിങ് കമ്മിറ്റിയും പറയുന്നു.
Tags: charmy kaur, vulgar pictures



