തിരുവനന്തപുരം: നടി നിത്യ മേനോന്‍റെ വിലക്കു പിന്‍വലിക്കാന്‍ ധാരണ. അമ്മയും ഫെഫ്കയും അടക്കം സിനിമാ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിത്യ നായികയായി അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്നു വിതരണക്കാരും പിന്മാറി.
ഷൂട്ടിങ് ലൊക്കേഷനില്‍ ഡേറ്റ് ചോദിക്കാനെത്തിയ നിര്‍മാതാക്കളെ അവഹേളിച്ചുവെന്ന് ആരോപിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
വീണ്ടും വിലക്ക്
നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് നിത്യാമേനോന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടന സര്‍ക്കുലര്‍ അയച്ചു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് സി. മുണ്ടാടനാണ് അംഗങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
നിത്യ നിലവില്‍ അഭിനയിക്കുന്ന ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്ക്. ഒരു പ്രമുഖ നിര്‍മാതാവിനോട് നിത്യ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വിതരണക്കാരുടെ സംഘടനയും നിത്യയുടെ ചിത്രങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.
എന്നാല്‍ ചിത്രങ്ങള്‍ നിശ്ചയിച്ച സമയത്തുതന്നെ പ്രദര്‍ശിപ്പിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഉസ്താദ് ഹോട്ടലിന്റെ വിതരണക്കാരായ സെന്‍ട്രല്‍ പിക്‌ചേഴ്‌സും അറിയിച്ചു.
Tags: nitya menon, malayalam actress



