Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ബച്ചന്റെ ശസ്ത്രക്രിയ വിജയകരം

ബച്ചന്റെ ശസ്ത്രക്രിയ വിജയകരം

E-mail Print PDF

ന്യൂദല്‍ഹി: ബോളിവുഡ്‌ താരം അമിതാഭ്‌ ബച്ചന്റെ ശസ്ത്രക്രിയ വിജയകരമെന്ന്‌ മകന്‍ അഭിഷേക്‌ ബച്ചന്‍. അറുപത്തയൊമ്പതുകാരനായ ബച്ചന്‌ ഇന്നലെ രാവിലെയാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. ശസ്ത്രക്രിയ ശുഭമായിരുന്നുവെന്ന്‌ അഭിഷേക്‌ ട്വിറ്റിലൂടെ അറിയിച്ചു.

1982 ല്‍ സിനിമാ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ അമിതാഭിന്റെ കുടലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുകുടലിലെ രോഗബാധയെത്തുടര്‍ന്ന്‌ ബച്ചന്‌ 2005 ല്‍ മുംബൈ ലീലാവതി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയുടെ ഭാഗമായാണ്‌ അന്ധേരിയിലെ സെവന്‍ ഹില്‍സ്‌ ആശുപത്രിയില്‍ ഇന്നലെ ശസ്ത്രക്രിയ നടത്തിയത്‌.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ നന്ദി. ശസ്ത്രക്രിയ ശുഭമായിരുന്നു. അച്ഛന്‍ ഇപ്പോള്‍ മുറിയില്‍ വിശ്രമത്തിലാണ്‌- ജൂനിയര്‍ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ ഭോജ്പുരി ഭാഷയിലുള്ള ഗംഗാദേവി എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്‌ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

Share on Myspace