Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Automotive പറക്കും കാര്‍ ഇന്ത്യയിലേക്കും

പറക്കും കാര്‍ ഇന്ത്യയിലേക്കും

E-mail Print PDF

ടെറാഫ്യൂജിയ രൂപകല്‍പന ചെയ്ത പറക്കും കാര്‍ ഉല്‍പാദനത്തിന് തയ്യാറായി. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാറിന്‍റെ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പട്ടത്. അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് വിവരം.

അമേരിക്കന്‍ വിപണിയിലാണ് പറക്കും കാര്‍ ആദ്യമിറങ്ങുക. 279,000 ഡോളര്‍ വിലയില്‍. 137,13,882 ഇന്ത്യന്‍ രൂപ.

മടക്കി വെക്കാവുന്ന ചിറകുകളാണ് ഈ കാറിനുണ്ടാവുക. 30 സെക്കന്‍ഡുകള്‍ കൊണ്ട് പറക്കലിന് തയ്യാറാവാന്‍ ടെറാഫ്യൂജിയ കാറിന് സാധിക്കും.

പ്രധാനപ്പെട്ട ഒരു വാര്‍ത്ത, ചൈന, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പറക്കും കാറിന് വിപണി കണ്ടെത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. മണിക്കൂറില്‍ 177 കിമി വേഗതയില്‍ പറക്കാന്‍ ഈ കാറിനാവും. കാര്‍ ലൈസന്‍സ് വെച്ച് ഈ വാഹനം ഓടിക്കാം എന്ന മോഹം തല്‍ക്കാലം വേണ്ട. ഈ കാറിനും സാധാരണ പൈലറ്റ് ലൈസന്‍സ് തന്നെ വേണം. ഈ കാര്‍ ഒരു ഇന്ത്യക്കാരന്‍ ഇതിനകം തന്നെ ബുക്കു ചെയ്തു കഴിഞ്ഞതായി ടെറഫ്യൂജിയ സ്ഥാപകരില്‍ ഒരാളായ കാള്‍ ഡീട്രിക് പറയുന്നു. ഗോവ തിങ്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ രാജ്യത്തെത്തിയതായിരുന്നു ഡീട്രിക്.


Tags : terrafugia, car

Share on Myspace