Wed02222012

Last update07:14:54 AM GMT

Back Infotainment Automotive

Automotive

Party time for car buyers

Car makers have pledged $6 billion to almost double India's annual production to more than 6 million vehicles over the next few years, says a Reuters report. But there is a risk that a large chunk of projected capacity could remain idle for years.

Indians bought 2.5 million cars in the fiscal year ended March 2011, an increase of 63 per cent over two years. But the sales boom was brought to a halt by rising interest rates and fuel costs.

The Society of India Automobile Manufacturers (SIAM) says

പറക്കും കാര്‍ ഇന്ത്യയിലേക്കും

ടെറാഫ്യൂജിയ രൂപകല്‍പന ചെയ്ത പറക്കും കാര്‍ ഉല്‍പാദനത്തിന് തയ്യാറായി. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാറിന്‍റെ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പട്ടത്. അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് വിവരം.

അമേരിക്കന്‍ വിപണിയിലാണ് പറക്കും കാര്‍ ആദ്യമിറങ്ങുക. 279,000 ഡോളര്‍ വിലയില്‍. 137,13,882 ഇന്ത്യന്‍ രൂപ.

മടക്കി വെക്കാവുന്ന ചിറകുകളാണ് ഈ കാറിനുണ്ടാവുക. 30 സെക്കന്‍ഡുകള്‍ കൊണ്ട് പറക്കലിന് തയ്യാറാവാന്‍ ടെറാഫ്യൂജിയ കാറിന് സാധിക്കും.

പ്രധാനപ്പെട്ട ഒരു വാര്‍ത്ത, ചൈന, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പറക്കും കാറിന് വിപണി കണ്ടെത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. മണിക്കൂറില്‍ 177 കിമി വേഗതയില്‍ പറക്കാന്‍ ഈ കാറിനാവും.

സ്വിഫ്റ്റിനായി ഫിയറ്റ് എന്‍ജിന്‍

മാരുതി സുസുക്കി സ്വിഫ്റ്റിനു വേണ്ടി കെ സീരീസ് ഡീസല്‍ എന്‍ജിനുകള്‍ ഫിയറ്റില്‍ നിന്ന് വാങ്ങുവാന്‍ ഒടുവില്‍ തീരുമാനമായി. നാളുകളായി തുടര്‍ന്നു വന്നിരുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ഈ തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റിനുപയോഗിക്കുന്ന കെ സീരീസ് എന്‍ജിന്‍ ഫിയറ്റ് സാങ്കേതികതയാണ്. ഹരിയാണയില്‍ ഗുഡ്‍ഗാവില്‍ സ്ഥിതി ചെയ്യുന്ന സുസുക്കി പവര്‍ട്രെയിനിലാണ് കെ സീരീസ് എന്‍ജിനുകളുടെ ഉല്‍പാദനം നടക്കുന്നത്. മനെസര്‍ പ്ലാന്‍റിലെ തൊഴിലാളി സമരത്തെത്തുടര്‍ന്ന് സുസുക്കി പവര്‍ട്രെയിനിലെ ഉല്‍പാദനവും കുറച്ചുദിവസം നിലച്ചിരുന്നു.

സമരത്തിന്‍റെ കലയളവില്‍ സ്വിഫ്റ്റ് ഉല്‍പാദനം നാമമാത്രമായാണ് നടന്നത്. ലക്ഷം കവിഞ്ഞു നില്‍ക്കുന്ന ബുക്കിംഗ് നിലയെ നേരിടാന്‍ ഉത്പാദനം അസാധാരണമായി വര്‍ദ്ധിപ്പിച്ചേ മതിയാകൂ എന്നതാണ് അവസ്ഥ. ഇതിനാവശ്യമായ എന്‍ജിനുകള്‍ക്ക് വേണ്ടി സുസുക്കി പവര്‍ട്രെയിനിനെ മാത്രം ആശ്യയിച്ചാല്‍ മതിയാകില്ല.

റാപിഡ് സെഡാനിന്‍റെ ഇന്ത്യന്‍ പ്രവേശം തീരുമാനമായി

സ്കോഡയില്‍ നിന്നുള്ള റാപിഡ് സെഡാനിന്‍റെ ഇന്ത്യന്‍ പ്രവേശം തീരുമാനമായി. നവംബര്‍ 14ന് സംഗതി നടക്കും. ആഴ്ചകള്‍ക്കു മുന്‍പ് നടന്ന എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ഷോയിലാണ് റാപിഡിന്‍റെ അവതരണം നടന്നത്.

സെഡാന്‍ വിപണിയില്‍ സ്കോഡയുടെ ഒക്ടേവിയ കൈയടക്കിയിരുന്ന ഇടത്തിലേക്കാണ് റാപിഡ് കടന്നിരിക്കുക. ഫാബിയ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പ് വിപണിയിലെത്തിക്കും എന്ന് ഇടക്കാലത്ത് സ്കോഡ ആലോചിച്ചിരുന്നെങ്കിലും ഒരു പുത്തന്‍ മോഡല്‍ തന്നെ വിപണിയിലെത്തിക്കാം എന്ന് പിന്നീട് തീരുമാനമാവുകയായിരുന്നു.

1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് റാപിഡിനുണ്ടാവുക. സമാനമായ ശേഷിയില്‍ ടര്‍ബോ ചാര്‍ജറോടെ ഡീസല്‍ എന്‍ജിനും അവതരിക്കും. ഓട്ടോമാറ്റിക് ഗിയറില്‍ മാത്രമേ റാപിഡ് ലഭ്യമാകൂ എന്നാണറിയുന്നത്.