കോഴിക്കോട്: കഥകളി ആചാര്യന് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ (105) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ട...
കോഴിക്കോട്: കഥകളി ആചാര്യന് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ (105) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വസതിയില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കഥകളിക്കു പുറമെ നൃത്തം, സിനിമ എന്നീ മേഖലകളിലും കഴിവു തെളിയിച്ച ആളാണ് ഗുരു ചേമഞ്ചേരി.
2017 ല്‍ അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ്, നൃത്തത്തിനുള്ള അവാര്‍ഡ്, നൃത്തത്തിനും കഥകളിക്കും കൂടിയുള്ള ഫെല്ലോഷിപ്പ് തുടങ്ങി നിരവധി ആദരവുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Guru Chemancheri, Passes away, Today, Kathakali
COMMENTS