ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സമരപന്തലുകള്‍ക്ക് പകരം ഇഷ്ടിക കെട...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സമരപന്തലുകള്‍ക്ക് പകരം ഇഷ്ടിക കെട്ടി സിമന്റ് തേച്ച വീടുകള്‍ നിര്‍മ്മിച്ചാണ് അവര്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്.
സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ നടപടി. സമരം ഏകദേശം അഞ്ചു മാസത്തോളം പിന്നിട്ട സാഹചര്യത്തില്‍ സ്ഥിരമായ ഒരു അഭയം എന്ന രീതിയിലാണ് വീടു നിര്‍മ്മാണം. ഏകദേശം 25,000 രൂപ വരെ ചെലവു വരുന്ന വീടുകളാണ് കര്‍ഷകര്‍ നിര്‍മ്മിക്കുന്നത്.
25 ഓളം വീടുകള്‍ അവര്‍ ഇതിനോടകം നിര്‍മ്മിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ആയിരത്തോളം വീടുകള്‍ നിര്‍മ്മിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവരെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.
Keywords: Farmer's protest, Build, New houses
COMMENTS