തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിയമസഭ സമ്മേളിച്ചതു മുതല്‍ പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷം ഗവര്‍ണറുടെ ...
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിയമസഭ സമ്മേളിച്ചതു മുതല്‍ പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷം ഗവര്‍ണറുടെ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും പ്രതിഷേധം തുടരുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ നീരസം പ്രകടിപ്പിച്ച ഗവര്‍ണര്‍ തന്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് സഭവിട്ടിറങ്ങുകയുമായിരുന്നു.
തുടര്‍ന്ന് പി.സി ജോര്‍ജ് എം.എല്‍.എയും സഭ വിട്ടിറങ്ങി. അതേസമയം ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു. നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും വായിച്ചശേഷമാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്.
Keywords: UDF, P.C George, Boycott, Assembly
COMMENTS