കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കുപറ്റി നടന് ടൊവിനോ തോമസ് ആശുപത്രിയില്‍. സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വ...
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കുപറ്റി നടന് ടൊവിനോ തോമസ് ആശുപത്രിയില്‍. സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു.
കടുത്ത വയറുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് സംഭവം.
പിറവത്ത് രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
Keywords: Actor Tovino Thomas, Accident, Shooting, Hospital
COMMENTS