ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഒരു ലക്ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഒരു ലക്ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഈ ആഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചു.
കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഊര്ജ്ജിതമാക്ക്ുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനൊപ്പം അടുത്തഘട്ടം സാമ്പത്തിക പാക്കേജിന് തീരുമാനമെടുക്കുന്നതും ഈ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കും. ഇതു കൂടി പരിഗണിച്ച ശേഷമായിരിക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക,
ഇപ്പോള്‍ ശരാശരി 93000 ആണ് രോഗികളുടെ പ്രതിദിന എണ്ണം. ഇത് ഒരു ലക്ഷം കടക്കാന്‍ അധിക ദിവസം വേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. മഹാമാരി ഭീകരമായി വ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും ആശങ്കയിലാണ്, ഇത്രയും ഭീകരമായ വര്‍ധന ഒരിക്കലും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യഘട്ടത്തില്‍ കോവിഡിനെ പ്രതിരോധിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപകമാവുകയാണ്.
രോഗമുക്തര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നുണ്ട്. ഇതിനുള്ള പ്രതിവിധിയെക്കുറിച്ചും ആലോചനയുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഓരോ വ്യക്തിയും സ്വയം സൂക്ഷിക്കുക എന്നതുമാത്രമാണ് രക്ഷാമാര്‍ഗ്ഗം.
ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനിലാണ് ഇന്ത്യയുടെ പ്രതീക്ഷയെല്ലാം. 2021 ആദ്യപാദത്തില്‍ കോവിഡ് വാക്സിന് പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്സ്ഫഡ് സര്‍വകലാശാലയും.
COMMENTS