ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് വിധി പറയും. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് 28 വര്‍ഷത്തിന് ശേഷമുള്ള വിധി പ്രസ്താവം...
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് വിധി പറയും. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് 28 വര്‍ഷത്തിന് ശേഷമുള്ള വിധി പ്രസ്താവം നടത്തുന്നത്. നേരത്തെ ഈ കേസില്‍ സെപ്തംബര്‍ 30 നു മുന്‍പ് വാദംകേട്ട് വിധി പ്രസ്താവം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
അന്നേദിവസം മുതിര്‍ന്ന ബിജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങിയ 32 പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കേസില്‍ മൊഴി നല്‍കിയത്.
Keywords: Babri masjid, Demolition case, September 30
COMMENTS