കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ (48) മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊച്ചി രവി...
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ (48) മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ ഇന്നു മൂന്നു മണിയോടെയാണ് സച്ചിയുടെ സംസ്കാരം നടന്നത്.
സംസ്കാര ചടങ്ങില്‍ സിനിമാ രംഗത്തു നിന്നുള്ള നിരവധി ആളുകള്‍ പങ്കെടുത്തു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ അഡ്വക്കേറ്റ് ചേംബറിലും തമ്മനത്തെ വീട്ടിലും പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ നടന് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ് അടക്കം സിനിമാ രംഗത്തെ നിരവധിയാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്, സീനിയേഴ്സ്, ഡബിള്‍സ്, റണ്‍, രാമലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ സച്ചി അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ ഹിറ്റു ചിത്രങ്ങളുടെ സംവിധായകനായും തിളങ്ങിയിരുന്നു.
Keywords: Director Sachy, Funeral, Hit maker, Kochi

COMMENTS