Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആലോചന, കേരളത്തിലടക്കം ഒരുക്കം

അഭിനന്ദ് ന്യൂഡല്‍ഹി : മറുനാടുകളില്‍, പ്രത്യേകിച്ച്, ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച...


അഭിനന്ദ്

ന്യൂഡല്‍ഹി : മറുനാടുകളില്‍, പ്രത്യേകിച്ച്, ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു.

പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നു കേന്ദ്രം പറയുമ്പോഴും പിന്നണിയില്‍ അതിനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.

തിരിച്ചു വരാന്‍ താത്പര്യമുള്ളവരെ കൊണ്ടുവരും. കര്‍ശന പരിശോധനയ്ക്കു ശേഷം കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമായിരിക്കും തിരികെ കൊണ്ടുവരിക. രോഗബാധയുള്ളവര്‍ക്കു വരാനാവില്ല.

ഇത്തരത്തില്‍ തിരിച്ചുവരുന്നവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനും പരിശോധനയും ആവശ്യമെങ്കില്‍ ചികിത്സ നല്കാനും സംവിധാനം ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

തിരിച്ചെത്തുന്നവരെ താമസിപ്പിക്കാനും പരിശോധനാ, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

യുഎഇയില്‍ നിന്നായിരിക്കും ആദ്യം പ്രവാസികളെ എത്തിക്കുക. പ്രതക്യേക അനുമതിയോടെ പതിവ് യാത്രാ വിമാനങ്ങളും ഇന്ത്യയില്‍നിന്ന് പ്രത്യേകം വിമാനം അയച്ചും ഇവരെ കൊണ്ടുവരും. ഇതു കൂടാതെ കപ്പല്‍വഴി ആളെ കൊണ്ടുവരാനും പദ്ധതിയുണ്ട്. യുഎഇയില്‍ ഉള്ളവരെ എത്തിച്ച ശേഷമായിരിക്കും അടുത്ത രാജ്യക്കാരെ പരിഗണിക്കുക. ഗര്‍ഭിണികള്‍, കുട്ടികള്‍, വൃദ്ധര്‍, വിസിറ്റിംഗ് വീസയില്‍ പോയവര്‍ എന്നിവരെയാവും ആദ്യം എത്തിക്കുക. 

അടുത്ത ആഴ്ച ആദ്യ വിമാനം എത്തിയേക്കും. കുവൈറ്റില്‍ ഉള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് ഇന്ത്യ കുവൈറ്റ് ഭരണകൂടത്തെ അറിയിച്ചു.


കേരളമാകട്ടെ ഇതു മുന്‍കൂട്ടി കണ്ട് 941 പഞ്ചായത്തുകളോടും 152 ബ്‌ളോക് പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും കോര്‍പ്പറേഷനുകളോടും പ്രവാസികളെ താമസിപ്പിക്കാന്‍ സ്ഥലം നിശ്ചയിച്ചു വയ്ക്കാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു സ്‌കൂളുകളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുമെല്ലാം ഇതിനായി കണ്ട് തയ്യാറാക്കിയിട്ടുണ്ട്.

മറുനാടുകളില്‍ കഴിയുന്നവരുടെ ദുരിതവും അവരുടെ നാട്ടിലെ ബന്ധുക്കളുടെ ആശങ്കയും മാനിച്ചാണ് തീരുമാനം മാറ്റി ഇവരെ തിരിച്ചെത്തിക്കാന്‍ ആലോചിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധ കൂടുകയും നിരവധി ഇന്ത്യക്കാര്‍ മരിക്കുകയും ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തുവിടുന്നതിലും അധികമാണ് അവിടെയുള്ള രോഗവ്യാപന നിരക്ക്. യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ മറുനാട്ടുകാരെ മടക്കിക്കൊണ്ടു പോകാന്‍ അതാതു രാജ്യങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.

ഇതേസമയം, തിരിച്ചെത്തുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ അത് വീണ്ടും ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ചൈനയില്‍ നിന്നെത്തിയവരുടെ രോഗം ഭേദമായതില്‍ പിന്നെ കേരളത്തില്‍ രോഗവ്യാപനമുണ്ടായത് ഗള്‍ഫിലും ഇറ്റലിയിലും നിന്നു വന്നവരില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമായിരിക്കുകയാണ്.

Summary: The Central Government has begun the process of repatriating migrants stranded across the globe, particularly in the Gulf.

Anyone interested in coming back will be brought. Only those without Covid symptoms will be returned after a rigorous examination.

The Center also asked the States to provide a mechanism to accommodate such returnees in quarantine and to provide treatment if needed.

It is learned that the central government has instructed the Kerala government to accommodate the returnees and to provide them with medical and testing facilities.

The state, in anticipation of this, told 941 panchayats, 152 block panchayats, municipalities and corporations to arrange space for the rehabilitation. Schools and closed buildings have been identified accordingly. The decision was made in view of the plight of those living abroad and the concerns of their relatives.

The rate of covid 19 outbreak in the Gulf is higher than that reported by the govenments.

At the same time, there are concerns that if the returners do not comply with the regulations, it could lead to the spread of coronavirus again in India.Therefore, the central and state governments are bound to impose severe restrictions on those who come home.

Keywords: Kerala, Coronavirus, Gulf, expatriating, migrants, stranded, globe

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആലോചന, കേരളത്തിലടക്കം ഒരുക്കം
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആലോചന, കേരളത്തിലടക്കം ഒരുക്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirO2yYXAj1iI7Unh1Ivh2jPl5jp_0NsEuLqUWWYkLSyOqB7MVtfTyQz1q2xqEvq7YNNl_PyVGk4kBXi16xw3Z1Dvl1aq8fOJootgi2lRJVvib0bdm-zJOmbkLysSg_Lxfl4BgwWPqE8d8a/s640/coronaspread.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirO2yYXAj1iI7Unh1Ivh2jPl5jp_0NsEuLqUWWYkLSyOqB7MVtfTyQz1q2xqEvq7YNNl_PyVGk4kBXi16xw3Z1Dvl1aq8fOJootgi2lRJVvib0bdm-zJOmbkLysSg_Lxfl4BgwWPqE8d8a/s72-c/coronaspread.png
www.vyganews.com
https://www.vyganews.com/2020/04/repatriating-migrants-soon.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/repatriating-migrants-soon.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy