തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം നല്‍കാമെന്ന എക്സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നു സര്‍ക്കാര്‍...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം നല്‍കാമെന്ന എക്സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.
ഒരു തരത്തിലും നീതീകരിക്കാനാവാത്ത നിലപാടാണിത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസില്‍ കൊടുത്താല്‍ മദ്യം ലഭ്യമാക്കാന്‍ വഴിയുണ്ടാകുമെന്നാണ് പറയുന്നത്.
ചികിത്സാ പ്രോട്ടോകോളിന് വിരുദ്ധമായ നടപടിയാണിത്. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനമാണിതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.
മദ്യാസക്തിക്കു മരുന്ന് മദ്യമല്ല. മദ്യാസക്തിയുള്ളവര്‍ക്കു മദ്യം കൊടുക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ഇതിനകം ആറു പേരാണ് ആത്മഹത്യ ചെയ്തത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന ആലോചന വന്നത്.
Summary: KGMOA, the government doctors' organization, said that the excise commissioner's proposal to supply alcohol with a doctor's prescription cannot be accepted. Six people have already committed suicide in Kerala due to lack of alcohol. Chief Minister Pinarayi Vijayan had said that the issue has been taken up and proper action will be taken.
Keywords: Keralam, Covid 19, KGMOA, Chief Minister Pinarayi Vijayan, Excise commissioner
COMMENTS