ചങ്ങാനാശ്ശേരി: രോഗികളുടെ മരണത്തിലൂടെ കുപ്രസിദ്ധമായ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ 3...
ചങ്ങാനാശ്ശേരി: രോഗികളുടെ മരണത്തിലൂടെ കുപ്രസിദ്ധമായ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ 30 മരണങ്ങള് നടന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കോട്ടയം എ.ഡി.എം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തില്‍. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും എ.ഡി.എം അനില്‍ ഉമ്മന്‍ വ്യക്തമാക്കി.
അന്വേഷണത്തിന് കോട്ടയം കളക്ടറാണ് എഡിഎമ്മിന് നിര്‍ദ്ദേശം കൊടുത്തത്. പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിലെ രജിസ്റ്ററുകളില്‍ നിന്നാണ് മരണങ്ങളടെ കണക്കു കിട്ടിയത്.
2012 മുതല്‍ തുടര്‍ മരണങ്ങള് സംഭവിക്കുന്നു. ആത്മഹത്യകളും ഇക്കൂട്ടത്തിലുണ്ട്. സ്ഥാപനത്തിന്റെ ലൈസന്‍സും തര്‍ക്കത്തിലാണ്. ഹൈക്കോടതിയിലുള്ള നിലവിലുള്ള കേസുകളുടെ ബലത്തിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തെക്കുറിച്ചു ജീവനക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരി
Keywords: Puthujeevan Hospital, Changanassery
COMMENTS