തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിക്ക് പരിഹാര...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിക്ക് പരിഹാരം. പിരിച്ചുവിടപ്പെട്ട 2107 ഡ്രൈവര്‍മാരും നാളെ കരാര്‍ ജീവനക്കാരായി ജോലിയില്‍ പ്രവേശിക്കാന്‍ ധാരണയായി.
ഒറ്റയടിക്ക് 2107 ഡ്രൈവര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ നൂറു കണക്കിന് സര്‍വീസുകളാണ് മുടങ്ങിയത്. അവധിയിലായ ജീവനക്കാരെ തിരിച്ചുവിളിച്ച് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും നിരവധി സര്‍വീസ് തടസ്സപ്പെട്ടു.
നേരത്തെ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ പി.എസ്.സി പട്ടികയിലുള്ളവരെ എടുത്ത് കെ.എസ്.ആര്.ടി.സി പ്രതിസന്ധി തരണം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മോശം സാമ്പത്തികസ്ഥിതി കാരണം അതിനും സാധിക്കാത്ത അവസ്ഥയാണ്.
Keywords: KSRTC, Highcourt, PSC, Drivers

COMMENTS