കോഴിക്കോട്: എം.എല്‍.എയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പി.വി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടി. ചീങ്കണ്ണിപ്പാ...
കോഴിക്കോട്: എം.എല്‍.എയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പി.വി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടി. ചീങ്കണ്ണിപ്പാലയില്‍ പി.വി അന്‍വര്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇനിയും പൊളിച്ചുമാറ്റിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. പത്തു മാസം മുന്‍പ് ഹൈക്കോടതി പുറപ്പെടുവിച്ച തടയണ പൊളിച്ചുമാറ്റണമെന്നുള്ള ഉത്തരവ് അന്‍വര്‍ പാലിച്ചിരുന്നില്ല. ഇതാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്.
ഉത്തരവ് പാലിച്ചില്ലെന്നു കാണിച്ച് പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തടയണ പൊളിച്ചു നീക്കിയോ ഇല്ലയോയെന്ന് മേയ് 22 ന് ഹൈക്കോടതി പരിശോധിക്കും.
അന്‍വര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയായതിനാല്‍ നടപടി ഉടന്‍ ഉണ്ടാവരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് ആദ്യം പരിഗണന നല്‍കേണ്ടതെന്നതിനാല്‍ ഉടന്‍ തന്നെ പൊളിച്ചു മാറ്റണമെന്ന് കോടതി അറിയിക്കുകയായിരുന്നു.
Keywords: High court, P.V Anwar, Order, May 22

COMMENTS