തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിലായി. ആര്‍എസ്എസ് ജില്ലാ പ്രചാരക...
തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിലായി. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെയാണ് തമ്പാനൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രവീണിനെ ഒരു മാസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ പൊലീസിനു നേരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തിയത്.
പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. നാലു പ്രാവശ്യമാണ് പ്രവീണ്‍ സ്റ്റേഷനു നേരെ ബോംബെറിഞ്ഞത്. പ്രതിയെപിടികൂടാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
Summary: Nedumangad police station attack prime accused arrested

COMMENTS