ന്യൂഡല്‍ഹി: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍, മധ്യപ്രദേശ് മുന്‍ ഡിജിപി കൂടിയായ ഋഷികുമാര്‍ ശുക്ലയെ സിബി ഐ ഡയറക്ടറായി നിയമിച്ചു. പ്രധാ...
ന്യൂഡല്‍ഹി: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍,
മധ്യപ്രദേശ് മുന്‍ ഡിജിപി കൂടിയായ ഋഷികുമാര്‍ ശുക്ലയെ സിബി ഐ ഡയറക്ടറായി നിയമിച്ചു.
പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് പുതിയ ഡയറക്ടറെ കണ്ടെത്തിയത്.
അലോക് വര്‍മയെ ജനുവരി പത്തിന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു കേന്ദ്രസര്‍ക്കാര്‍ നീക്കിയ ശേഷം നാഗേശ്വര റാവുവിന് താത്കാലിക ചുമതല നല്‍കിയിരിക്കുകയായിരുന്നു.
അര്‍ധരാത്രിയിലായിരുന്നു അലോക് വര്‍മയെ നീക്കിയത്. ഇതു സുപ്രീം കോടതി റദ്ദാക്കി. ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ അദ്ദേഹത്തെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമേ തീരുമാനമെടുക്കാവൂ എന്നായിരുന്നു കോടതി നിലപാട്.
ഇതിനെ തുടര്‍ന്ന്, അധികാരമേറ്റതിനു പിന്നാലെ ഉന്നതാധികാര സമിതി ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്നു വീണ്ടും നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വര്‍മ സര്‍വീസില്‍ നിന്നു രാജിവച്ചു.
1983 ബാച്ച് ഐപിഎസ് ഓഫീസറാണ് ശുക്ല. അദ്ദേഹത്തിന് രണ്ടു വര്‍ഷം കൂടി സര്‍വീസ് ബാക്കിയുണ്ട്.
COMMENTS