സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റു ചെയ്തുകൊണ്ടുപോയ മരക്കൂട്ടത്തു തിരിച്ചെത്തിക്കാമെന്...
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റു ചെയ്തുകൊണ്ടുപോയ മരക്കൂട്ടത്തു തിരിച്ചെത്തിക്കാമെന്നു പൊലീസ് സമ്മതിച്ചു. ഇതോടെ, പ്രതിഷേധം കെട്ടടങ്ങുന്നു.
റാന്നി പൊലീസ് സ്റ്റേഷനില്‍ ഉപവാസമിരുന്ന ശശികലയെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തിരുവല്ല ആര്‍ഡിഒയ്ക്കു മുന്നില്‍ ഹാജരാക്കി. ആര്‍ഡിഒ ജാമ്യം അനുവദിക്കുന്ന മുറയ്ക്ക് അവരെ ശബരിമലയിലേക്കു പൊലീസ് തന്നെ കൊണ്ടുപോകും.
ശശികലയെ ശബരിമലയിലേക്കു കൊണ്ടുപോകാന്‍ പൊലീസ് സന്നദ്ധമായതോടെ, റാന്നി പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്നുവന്ന നാമജപം അവസാനിപ്പിച്ചു. ശശികലയെ ഹാജരാക്കിയ ആര്‍ഡിഒ ഓഫീസിനു മുന്നിലും വന്‍ ജനക്കൂട്ടമാണ്.
തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരിച്ചെത്തിക്കണമെന്ന് അവര്‍ ശക്തമായ നിലപാടെടുക്കുകയായിരുന്നു. ഒടുവില്‍ പൊലീസിന് ഇതിനു വഴങ്ങേണ്ടിവന്നു.
നിലയ്ക്കലില്‍ എങ്ങനെയെങ്കിലും വന്നാല്‍ സുരക്ഷിതമായി സന്നിധാനത്തെത്തിക്കാമെന്ന് തൃപ്തി ദേശായിക്കു വാക്കു കൊടുത്തവരാണ് ഇരുമുടിക്കെട്ടുമായി വന്ന തന്നെ മരക്കൂട്ടത്തു നിന്നു പിടിച്ചുകൊണ്ടുവന്നതെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
തന്നെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി സമീപിക്കും. കരുതല്‍ നടപടിയുടെ ഭാഗമായാണ് കെ.പി. ശശികലയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി.
Keywords: Sabarimala, Lord Ayyappa, PK Sasikala, RDO, Hartal, Police, KSRTC, Erumely

COMMENTS