തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ അഭാവം മൂലം റെയില്‍വേ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെ...
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ അഭാവം മൂലം റെയില്‍വേ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് തിങ്കളാഴ്ച റദ്ദാക്കിയിരിക്കുന്നത്.
നിരവധി യാത്രക്കാരുള്ള ഗുരുവായൂര്‍ - തൃശൂര്‍, പുനലൂര്‍ - കൊല്ലം, ഗുരുവായൂര്‍ - പുനലൂര്‍, എറണാകുളം - കായംകുളം സെഷനുകളിലെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. തൃശൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
പ്രളയം കാരണം ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പോയതും അറ്റകുറ്റപ്പണികളും കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റെയില്‍വെ നല്കുന്ന വിശദീകരണം.
COMMENTS