തിരുവനന്തപുരം: എലിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കോണ്ട്രോള് സെല്‍ നടത്തിയ അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്...
തിരുവനന്തപുരം: എലിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കോണ്ട്രോള് സെല്‍ നടത്തിയ അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എലിപ്പനി കൂടുന്നില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച പത്തനംതിട്ടയില്‍ എലിപ്പനി സ്ഥിരീകരിക്കപ്പെട്ട ഒരു മരണവും തിരുവനന്തപുരത്ത് എലിപ്പനിയെന്നു സംശയിക്കുന്ന ഒരു മരണവും മാത്രമാണ് ഉണ്ടായത്.
എലിപ്പനി സംശയിക്കുന്ന 45 മരണവും സ്ഥിരീകരിച്ച 13 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. ഓഗസ്റ്റ് 15 മുതലുള്ള കണക്കാണിത്.
വെള്ളപ്പൊക്കം എലിപ്പനി സാധ്യത വര്‍ദ്ധിപ്പിച്ചു. ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് ഈ സാഹചര്യത്തെ നേരിട്ടത്.
വെള്ളം ഇറങ്ങുമ്പോള്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ടാണ് മരണസംഖ്യ ഉയരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഡോക്സിസൈക്ലിന്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ സാധിച്ചതും നേട്ടമായെന്നും മന്ത്രി അറിയിച്ചു.
Keywords: health minister, rat fever, Kerala, death

COMMENTS