ചെന്നൈ: ഡി.എം.കെ വിമത നേതാവും അടുത്തിടെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകനുമായ അഴഗിരിയുടെ നേതൃത്വത്തില്‍ ആയിരക്...
ചെന്നൈ: ഡി.എം.കെ വിമത നേതാവും അടുത്തിടെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകനുമായ അഴഗിരിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് ചെന്നൈയില്‍ ശക്തിപ്രകടനം നടന്നു. റാലിക്കു ശേഷം അഴഗിരി കരുണാനിധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ഇതിനിടെ അഴഗിരിയുമൊത്ത് സമയം ചെലവിച്ച ഡി.എം.കെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു ലക്ഷത്തോളം പേര് റാലിയില്‍ പങ്കെടുത്തെന്നും അവരെയെല്ലാം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോയെന്നും അഴഗിരി ചോദിച്ചു.
നേരത്തെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് അഴഗിരി വന്നിരുന്നു. പിന്നീട് സ്റ്റാലിനെ പാര്‍ട്ടി അദ്ധ്യക്ഷനായി അംഗീകരിക്കണമെങ്കില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

COMMENTS