കൊച്ചി: മണിരത്നം സിനിമയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി നടന് ഫഹദ് ഫാസില്‍. സംവിധായകന് മണിരത്നത്തിന്റെ ഏറ്റവും പുതിയ ചി...
കൊച്ചി: മണിരത്നം സിനിമയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി നടന് ഫഹദ് ഫാസില്‍. സംവിധായകന് മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തില്‍ നിന്നുമാണ് ഫഹദ് പിന്മാറിയത്. സംഭവം വലിയ വിവാദമായിരുന്നു.
ഈ സിനിമയില്‍ തനിക്ക് വിശ്വാസമില്ലാതിരുന്നതിനാലാണ് പിന്മാറിയതെന്നാണ് ഫഹദ് വ്യക്തമാക്കിയത്. അവസാന നിമിഷം വരെ ഈ സിനിമ മനസ്സില്‍ കാണാന്‍ ശ്രമിച്ചിരുന്നെന്നും അതിനു കഴിയാതെ വന്നപ്പോഴാണ് പിന്മാറിയതെന്നും ഫഹദ് വ്യക്തമാക്കി. തന്റെ പിന്മാറ്റം സംവിധായകന് മനസ്സിലാകുമെന്നും ഫഹദ് വ്യക്തമാക്കി.
ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴൊന്നും ഫഹദ് പ്രതികരിച്ചിരുന്നില്ല.
അരുണ്‍ വിജയ് ആണ് ഫഹദിനു പകരം ചിത്രത്തില്‍ വേഷമിടുന്നത്. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

COMMENTS