ന്യൂഡല്‍ഹി: കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ നാശങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പു തന്നെ സംസ്ഥാനത്തിനു വിദേശ സഹായം നിഷേധിച്ച കേന്ദ്ര ...
ന്യൂഡല്‍ഹി: കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ നാശങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പു തന്നെ സംസ്ഥാനത്തിനു വിദേശ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു.
നാശം കണക്കാക്കുന്നിതിനു മുന്‍പു സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്നു ബിനോയ് വിശ്വം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കുന്നതേയുള്ളൂ. അതിനു മുന്‍പു സഹായം നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.
ദുരന്തത്തിലെ നഷ്ടങ്ങളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തണമെന്ന് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്നു. അത്തരമൊരു നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടുന്നു.
Keywords: Kerala Floods, Floods, Binoy Viswam, CPI, Supreme Court, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS