ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മോഡലിനെ യുവാവ് തോക്കിന് മുനയില്‍ നിര്‍ത്തിയത് 12 മ്ണിക്കൂര്. ഒടുവില്‍ പൊലീസിന്റെ അവസരോചിതമായ...
ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മോഡലിനെ യുവാവ് തോക്കിന് മുനയില്‍ നിര്‍ത്തിയത് 12 മ്ണിക്കൂര്. ഒടുവില്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് യുവതിയെമോചിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ രോഹിത് സിങ്ങാണ് മോഡലിനെ രാവിലെ ഏഴു മണി മുതല്‍ കിടപ്പുമുറിയില്‍ ബന്ദിയാക്കിയത്. യുവതിയുടെ ദൃശ്യങ്ങളും രോഹിത് വാട്സാപ്പിലൂടെ പുറത്തുവിട്ടു.
യുവതിയെ വിവാഹം കഴിച്ചുനല്കിയില്ലെങ്കില് വധിക്കുമെന്ന് യുവാവ് വാട്സാപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ കത്രിക കൊണ്ട് യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഭോപ്പാല്‍ നഗരത്തിലുള്ള ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിലാണ് യുവതിയെ ബന്ദിയാക്കിയത്. വ്യാഴാഴ്ച രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിയപ്പോള്‍ യുവതിയുടെ സഹായത്താലാണ് താന്‍ ഫ്ളാറ്റിനുള്ളില്‍ എത്തിയതെന്ന് യുവാവ് വാട്സാപ്പ് വീഡിയോയില്‍ പറഞ്ഞു.
സമീപ ഫ്ളാറ്റിലുള്ളവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മുറിക്കുള്ളില്‍ കടക്കാന്‍ ശ്രമിച്ച പൊലീസുകാരനെ യുവാവ് കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു.
മുംബയില്‍ വച്ചാണ് യുവതിയെ രോഹിത് പരിചയപ്പെടുന്നത്. രോഹിത് ശല്യപ്പെടുത്തുന്നെന്നു കാട്ടി ജനുവരിയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം പൊലീസ് രോഹിതിനെ അറസ്റ്റ് ചെയ്തുവിട്ടയച്ചിരുന്നു.
Highlight: Woman held hostage at gunpoint at Bhopal.

COMMENTS