തിരുവനന്തപുരം: മൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി വാരികയില്‍ നിന്നു എസ്. ഹരീഷിന്റെ നോവല്‍ 'മീശ' പിന്‍വലിച്ച തീരുമാനം റ...
തിരുവനന്തപുരം: മൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി വാരികയില്‍ നിന്നു എസ്. ഹരീഷിന്റെ നോവല്‍ 'മീശ' പിന്‍വലിച്ച തീരുമാനം റദ്ദാക്കണമെന്ന് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്.
നോവല്‍ പിന്‍വലിച്ച തീരുമാനം പുനപ്പരിശോധിക്കണം. സംഘപരിവാര്‍ ശക്തികളുടെ ഭീഷണിക്കു മുന്നില്‍ എഴുത്തുകാരന് മുട്ടുമടക്കാന്‍ പാടില്ല.
നാട്ടില്‍ നിലനില്‍ക്കുന്ന വെറുപ്പിനും അസഹിഷ്ണുതയ്ക്കുമെതിരെ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്നും വിഎസ് പറഞ്ഞു.
കുട്ടനാട് പശ്ചാത്തലമായുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിവ്യവസ്ഥയെ ദളിത് പശ്ചാത്തലത്തില്‍ നോക്കിക്കാണുന്നതാണ് നോവല്‍.
നോവല്‍ പിന്‍വലിക്കേണ്ടി വന്നതിനെക്കുറിച്ച് പ്രമുഖ എഴുത്തുകാരാരും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇടതു പക്ഷത്തെയും കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കളെല്ലാം ഹരീഷിനു പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Keywords: Kerala, Novel, Meesha, VS Achuthanandan, S Hareesh
COMMENTS