Search

vijay neelakantan _Art of living


പരിസ്ഥിതി വന്യജീവിസംരക്ഷണ സേവനത്തിന്
വിജയ് നീലകണ്ഠന് ആര്‍ട് ഒഫ് ലിവിങ് ആദരം


25 വര്‍ഷത്തിലധികമായി കേരളത്തിനകത്തും പുറത്തുമായി പ്രകൃതി വന്യജീവി സംരക്ഷണരംഗത്ത് സേവനമനുഷ്ഠിച്ച തളിപ്പറമ്പ സ്വദേശി വിജയ് നീലകണ്ഠന് ആര്‍ട് ഒഫ് ലിവിങ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ ആദരം.

തളിപ്പറമ്പ ഡ്രീംസ് പാലസില്‍ നടന്ന സുമേരുസന്ധ്യ വേദിയിലാണ്  വിജയ് നീലകണ്ഠനെ പൊന്നാടയണിയിച്ചാദരിച്ചത് .

ഉരഗഗവേഷകനും സംഗീതപ്രതിഭയും മികച്ച വന്യജീവി ഫോട്ടോഗ്രാഫറുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ക്കായി പറശ്ശിനിപാമ്പുവളര്‍ത്ത് കേന്ദ്രത്തില്‍ വച്ച് പ്രത്യേകം പരിപാടി നടത്തുകയുണ്ടായി. പാമ്പുകളുടെയും മറ്റുജന്തുക്കളുടെയും സ്വഭാവവും പെരുമാറ്റരീതികളും കുട്ടികള്‍ക്ക് അറിവിന്റെ വിസ്മയമായിത്തീര്‍ന്നു.

'' പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ ജീവിക്കും '' എന്ന പ്രതിജ്ഞയുമായാണ് കുട്ടികള്‍ പരിപാടി കഴിഞ്ഞു മടങ്ങിയത്.

പരിസ്ഥിതി വന്യജീവി സംരക്ഷണത്തെക്കുറിച്ച് ആധുനിക സൗകര്യങ്ങളുപയോഗിച്ച് ബോധവത്കരണ ക്ലാസ്സുകള്‍ എടുക്കന്നതും പൊതുജനസേവയായാണ് ഇദ്ദേഹം കരുതുന്നത്. സാമ്പത്തിക ശേഷിയില്ലായ്മ കാരണം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കായി 'അത്താഴക്കൂട്ടം' എന്നപേരില്‍ സൗജന്യ സേവാപദ്ധതിയും ആര്‍ട് ഒഫ് ലിവിങ് സേവാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ ഇദ്ദേഹം നടത്തുന്നുണ്ട്.

പെരിഞ്ചെല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകന്‍ കൂടിയായ വിജയ് നീലകണ്ഠന്‍ ഗായകന്‍ കൂടിയാണ്. വിജയ് നീലകണ്ഠന്റെ ഫോണ്‍: 9495186663


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “vijay neelakantan _Art of living