Search

പ്രാർത്ഥനകൾ സഫലം, നാലു കുട്ടികളെ പുറത്തെത്തിച്ചു, ദൗത്യം തത്കാലം നിറുത്തി, നാളെ തുടരും

ബാങ്കോക് : ലോകം ദിവസങ്ങളായി പ്രാർത്ഥനയോടെ കാത്തിരുന്ന നിമിഷങ്ങൾ സാർത്ഥകമാവാൻ തുടങ്ങി. തായ് ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ടു പോയവരിൽ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറി.

12 കുട്ടികളും അവരുടെ കോച്ചുമാണ് ഗുഹയിൽ കുടുങ്ങിപ്പോയത്. ഇവരെ പുറത്തെത്തിക്കാൻ വിവിധ രാജ്യങ്ങളിലെ വിദഗ്ദ്ധർ ദിവസങ്ങളായി അത്യദ്ധ്വാനത്തിലാണ്.

നാലു കുട്ടികളെ പുറത്തെത്തിച്ചപ്പോൾ രണ്ടു പേർ ഒരു കിലോമീറ്റർ മുന്നോട്ടുവന്ന് സുരക്ഷിത താവളത്തിൽ നിൽക്കുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതുൾപ്പെടെ ജോലികൾക്കു ശേഷം ദൗത്യം നാളെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു..



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രാർത്ഥനകൾ സഫലം, നാലു കുട്ടികളെ പുറത്തെത്തിച്ചു, ദൗത്യം തത്കാലം നിറുത്തി, നാളെ തുടരും