തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര കേരളത്തില്‍ ചുവടുറപ്പിക്കുന്നു. മൂന്ന് മാസത്തിനകം ടെക്ക് മഹീന്ദ...
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര കേരളത്തില്‍ ചുവടുറപ്പിക്കുന്നു. മൂന്ന് മാസത്തിനകം ടെക്ക് മഹീന്ദ്ര തിരുവനന്തപുരത്ത് ഓഫീസ് പ്രവര്‍ത്തനം തുടങ്ങും. ടെക്ക് മഹീന്ദ്രയ്ക്ക് ഇതിനായി സര്‍ക്കാര്‍ ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ ഐ.ടി ബില്‍ഡിംഗില്‍ 12,000 ചതുരശ്രയടി സ്ഥലം അനുവദിച്ചു.
ഇതോടെ ഇന്ത്യയിലെ വലിയ അഞ്ച് ഐ.ടി കമ്പനികള്‍ കേരളത്തില്‍ നിലയുറപ്പിക്കും. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസന്റ് ടെക്നോളജീസ് എന്നിവയാണ് നേരത്തെ സംസ്ഥാനത്ത് നിലയുറപ്പിച്ച കമ്പനികള്‍. നിസാന്‍ മോട്ടോഴ്സ് ടെക്നോപാര്‍ക്കില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് തുടങ്ങിയതാണ് ടെക്ക് മഹീന്ദ്രയ്ക്ക് പ്രചോദനമായത്.
പുതിയ സംരംഭം വഴി തുടക്കത്തില്‍ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കും. തുടര്‍ന്ന് ക്യാംപസ് പൂര്‍ത്തിയാകുമ്പോള്‍ 2000 തൊഴിലവസരങ്ങള്‍ വരെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

COMMENTS