ദൈവം സത്യത്തില്‍ ആരാണെന്നു ദൈവത്തോട് ചോദിച്ചാലോ... ജാതിയുടെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്നത് എന്തിനാന്നെന്നു ദൈവത്തോട് തന്നെ ചോദിച...
ദൈവം സത്യത്തില്‍ ആരാണെന്നു ദൈവത്തോട് ചോദിച്ചാലോ...
ജാതിയുടെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്നത് എന്തിനാന്നെന്നു ദൈവത്തോട് തന്നെ ചോദിച്ചാലോ...
രസകരമായ ഈ ആശയത്തെ, വ്യത്യസ്തമായ പാട്ടിലൂടെ അവതരിപ്പിക്കുന്ന 'ടോക്ക് റ്റു ദൈവം' വീഡിയോ വൈറല്‍ ആകുന്നു.
സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരുവന്റെ ചിന്തകള്‍, പ്രാര്‍ഥനകള്‍, പിന്നെ അവന്റെ മനസ്സില്‍ തോന്നിയ ചോദ്യങ്ങള്‍... ഇതെല്ലാമാണ് ഈ പാട്ടില്‍ നിറഞ്ഞുനില്ക്കുന്നത്.
കൊച്ചി സ്വദേശിയായ ഫെജോ മലയാളം റാപ്പ് ശൈലിയില്‍ ചിട്ടപ്പെടുത്തിയ ഈ പാട്ടിലൂടെ ജാതിയുടെ പേരില്‍ തമ്മില്‍ തല്ലുന്നവരെയും, മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്തിരിക്കുന്നവരെയും കണക്കിന് കളിയാക്കുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ പോലും മറന്നു തുടങ്ങിയ അസിഫാ വിഷയം, ആത്മാന്വേഷണം അങ്ങനെ പലതിനെപ്പറ്റിയും ഈ സംഗീതശില്പം ചര്‍ച്ചചെയ്യുന്നു.
ടോക്ക് റ്റു ദൈവം വീഡിയോ കാണാം
COMMENTS