പാല: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ കമ്പനികളോട് പാലാ മ...
പാല: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ കമ്പനികളോട് പാലാ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. ഈ മാസം 18 -ാം തീയതിക്ക് മുമ്പായി ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ ഇതേ ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കമ്പനികളെ സമീപിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. വേണമെങ്കില്‍ 2016 ന് ശേഷമുള്ളവ ഹാജരാക്കാമെന്ന് അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
2014 മുതല്‍ 2016 വരെയുള്ള സമയത്ത് ബിഷപ് രാത്രി സമയത്ത് വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറഞ്ഞിരുന്നു. അതിനാലാണ് ആ സമയത്തെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

COMMENTS