ന്യൂഡല്‍ഹി: മിശ്രവിവാഹിതര്‍ക്ക് പാസ്പോര്‍ട്ട് നല്കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളു...
ന്യൂഡല്‍ഹി: മിശ്രവിവാഹിതര്‍ക്ക് പാസ്പോര്‍ട്ട് നല്കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ അക്രമണം തുടരുന്നു. എന്നാല്‍ മിശ്രവിവാഹിതരായ തന്വി സേത്തിനും ഭര്‍ത്താവ് മുഹമ്മദ് അനസ് സിദ്ദിഖിക്കും പാസ് പോര്‍ട്ട് അനുവദിച്ചത് നിയമപ്രകാരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
യു.പിയില്‍ പാസ്പോര്‍ട്ടിനായി മതംമാറാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെ അനുകൂലിച്ച വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘപരിപരിവാറിനെ വിമര്‍ശിക്കുകയും ചെയ്തു.
പാസ്പോര്‍ട്ട് നല്‍കുന്നതിന് അപേക്ഷകന് ഇന്ത്യന്‍ പൗരനാണോ, കേസുണ്ടോ എന്നിവ മാത്രം നിയമപ്രകാരം പൊലീസ് പരിശോധിച്ചാല്‍ മതിയെന്നും ഇവിടെ വിവാഹ സര്‍ട്ടിഫിക്കറ്റും മേല്‍വിലാസവും സ്വമേധയാ പരിശോധിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിദേശകാര്യ മന്താലയം വ്യക്തമാക്കി.

COMMENTS