മലപ്പുറം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയ്ക്കും കാറ്റിനും പുറമെ മലപ്പുറത്ത് പൊന്നാനിയില്‍ കടല്‍ക്ഷോഭവും ശക്തമാകുന്നു. ...
മലപ്പുറം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയ്ക്കും കാറ്റിനും പുറമെ മലപ്പുറത്ത് പൊന്നാനിയില്‍ കടല്‍ക്ഷോഭവും ശക്തമാകുന്നു.
പൊന്നാനിയില്‍ ഇന്നു രാവിലെ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോവുകയും കടലിലെ പാറക്കെട്ടില്‍ ഇടിച്ച് തകരുകയും ചെയ്തു. തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളും ഒഴുകിപ്പോയി. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയും കടല്‍ക്ഷോഭമുണ്ടായി ഇതുപോലെ കോടികളുടെ നഷ്ടമുണ്ടായിരുന്നു. അതിന്റെ നഷ്ടപരിഹാരവും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. തീരപ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായമുണ്ടായില്ല.

COMMENTS