ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്ക...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ ഈ വിഷയത്തില്‍ ഇതേ സ്കൂളിലെ തന്നെ രണ്ട് അദ്ധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു.
സ്കൂളിന് മികച്ച റിസള്‍ട്ട് ലഭിക്കുന്നതിനു വേണ്ടി പ്രിന്‍സിപ്പലിന്റെ അറിവോടെയാണ് ചോദ്യക്കടലാസ് ചോര്‍ത്തിയതെന്ന് ഡി.സി.പി അറിയിച്ചു.
പ്രിന്‍സിപ്പല്‍ നേരത്തെ തന്നെ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

COMMENTS