മുംബയ് : ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഋഷഭ് പന്ത് പുതുമുഖമായി എത്തിയപ്പോള്‍ രോഹിത് ...
മുംബയ് : ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഋഷഭ് പന്ത് പുതുമുഖമായി എത്തിയപ്പോള്‍ രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടകയുടെ ബാറ്റ്സ്മാനും പകുതി മലയാളിയുമായ കരുണ്‍ നായരും ടീമിലിടം പിടിച്ചിട്ടുണ്ട്.
ബിസിസിഐ സെലക്ഷന് കമ്മിറ്റി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലി തന്നെയാണ് ക്യാപ്റ്റന്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്ത് ഐപിഎലിലെ തിളക്കത്തിന്റെ പേരിലാണ് ടീമില്‍ ഇടം പിടിച്ചത്. ഏകദിന പരമ്പരയില്‍ നല്ല പ്രകടനം കാഴ്ചവച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി.
അഞ്ച് മത്സരങ്ങളുടെ പരന്പര ഓഗസ്റ്റ് ഒന്നിന് ബര്‍മിംഗ്ഹാമില്‍ തുടങ്ങും. ഏകദിന സ്പെഷലിസ്റ്റ് എന്ന പേരിലാണ് രോഹിത് ശര്‍മയെ ഒഴിവാക്കിയിരിക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്തി. ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.
ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഷര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
Keywords: Rishabh Pant, Cricket, Rohit Sharma, Virat Kohli, England
COMMENTS