തിരുവല്ല: യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓര്‍ത്തഡോക്സ് സഭയിലെ വൈദികന് ജോബ് മാത്യുവിനെയാണ് റിമാന...
തിരുവല്ല: യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓര്‍ത്തഡോക്സ് സഭയിലെ വൈദികന് ജോബ് മാത്യുവിനെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് ജോബ് മാത്യു.
വ്യാഴാഴ്ച രാവിലെ കൊല്ലത്തെ ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് വൈദികന് കീഴങ്ങിയത്. നേരത്തെ ജോബ് മാത്യു അടക്കമുള്ള പ്രതികളുടെ മുന്‍ കൂര് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്നും ജാമ്യം നല്കുന്ന കാര്യം കോടതി തീരുമാനിക്കുമെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
രാത്രി 7.30 ഓടെ തിരുവല്ല മജിസ്ട്രേട്ടിനു മുന്നില്‍ വൈദികനെ ഹാജരാക്കി. കോടതിക്കു മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങള്‍ വൈദികനെ കൂകിവിളിച്ചു.
മുപ്പത്തിനാലുകാരിയായ യുവതിയെ കുമ്പസാരരഹസ്യം പുറത്തുവിടും എന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും മറ്റു പ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിംസ് കെ. ജോര്‍ജ്, ഫാ. ജോണ്സണ് വി. മാത്യു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
Highlight: Orthodox priest was remended in rape case.

COMMENTS