ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും വിദേശത്തുനിന്നു നാട്ടിലെത്...
ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും വിദേശത്തുനിന്നു നാട്ടിലെത്തിയ ഉടന്‍ അറസ്റ്റിലായി.
ലാഹോറില്‍ മടങ്ങിയെത്തിയ നവാസ് ഷെരീഫിന്റെയും മകള്‍ മറിയത്തിന്റെയും പാസ്പോര്ട്ടി പിടിച്ചെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പനാമ പേപ്പര്‍ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളില്‍ നവാസ് ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും പേരുണ്ടായിരുന്നു.
നവാസ് ഷെരീഫിനെ 10 വര്‍ഷത്തേയ്ക്കും മറിയം ഷെരീഫിനെ ഏഴ് വര്‍ഷത്തേയ്ക്കുമാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ശിക്ഷ വിധിക്കുമ്പോള്‍ അച്ഛനും മകളും വിദേശത്തായിരുന്നു. നാട്ടില്‍ തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍, വിദേശത്തു കഴിയുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്കു ഗുണം ചെയ്യില്ലെന്നു കണ്ടാണ് ഇരുവരും തിരിച്ചെത്തിയിരിക്കുന്നത്. കോടതിയില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയും ഇവര്‍ തിരയുന്നുണ്ട്.
COMMENTS