തിരുവനന്തപുരം: മന്ത്രി മാത്യു.ടി തോമസിനെതിരെ ജെ.ഡി.എസ്സില്‍ പടയൊരുക്കം ശക്തമാവുന്നു. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന...
തിരുവനന്തപുരം: മന്ത്രി മാത്യു.ടി തോമസിനെതിരെ ജെ.ഡി.എസ്സില്‍ പടയൊരുക്കം ശക്തമാവുന്നു. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ്സിലെ ഒരു വിഭാഗം രംഗത്തെത്തി.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് നീക്കം. പാര്‍ട്ടിയുടെ മന്ത്രിയെ ചൊല്ലി സത്യപ്രതിജ്ഞാ സമയത്ത് തര്‍ക്കങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
മന്ത്രിസ്ഥാനം വച്ചുമാറാന്‍ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതോടൊപ്പം മന്ത്രിയുടെ പ്രവര്‍ത്തനം പോരെന്ന പരാതിയും ഒരു വിഭാഗത്തിനുണ്ട്.
എന്നാല്‍ മന്ത്രിസ്ഥാനം വച്ചുമാറുന്നതിനെക്കുറിച്ച് ഒരു ധാരണയും വച്ചിട്ടില്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.

COMMENTS